Govt.U.P.School,Kuttur


ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍ 25 ചൊവാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും....... ......

Saturday, August 4, 2018

നാടിനെ അറിയാന്‍..


നാടിനെ അറിയാനുള്ള ഈ പഠനയാത്ര സ്വന്തം പ്രദേശത്തിന്റെ  സൗന്ദര്യവും ജലസമൃദ്ധിയും നേരിട്ടറിയാന്‍  കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു.


സ്വന്തം നാടിനെ അറിയുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള  ഫീല്‍ഡ് ട്രിപ്പുകളില്‍ ഒന്നാമത്തേതായിരുന്നു കാരക്കുണ്ട്  വെള്ളച്ചാട്ടത്തെക്കുറിച്ചറിയാനുള്ള പഠനയാത്ര.സ്ക്കൂളില്‍നിന്നും ഏതാണ്ട് പതിനഞ്ചു മിനുട്ട് നേരത്തെ ബസ്സ് യാത്രയുണ്ട് കാരക്കുണ്ടിലേക്ക്. പാണത്തൂര്‍ റോഡിലെ പറവൂരിലാണ് കാരക്കുണ്ട് വെള്ളച്ചാട്ടം.


 4.8.2018 ശനിയാഴ്ച യായിരുന്നു യാത്ര.കുട്ടികളുടെ അധ്യയനദിവസം നഷ്ടപ്പെടേണ്ട എന്നു കരുതിയായിരുന്നു ശനിയാഴ്ച ദിവസം തിരഞ്ഞെടുത്തത്. ഏഴാം ക്ലാസിലെ  കുട്ടികളും അധ്യാപികമാരും പി.ടി.എ അംഗങ്ങളുമായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്.പ്രദേശത്തെ ജലസ്രോതസ്സകളുടെ സമൃദ്ധി നേരിട്ടറിയാന്‍ കുട്ടികള്‍ക്ക് ഈ യാത്ര ഏറെ പ്രയോജനപ്പെട്ടു.


ഉയത്തിലുള്ള മലനിരയില്‍ നിന്നും പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം അതി മനോഹരമാണ്.അതിന്റെ  ശബ്ദവും അകലേക്കു തെറിച്ചുവീഴുന്ന വെള്ളത്തുള്ളികളുടെ ഭംഗിയും കുട്ടികളെ ഏറെ ആകര്‍ഷിച്ചു. ആ ജലസമൃദ്ധിയിലേക്ക് കുട്ടികള്‍ എടുത്തുചാടി.വെള്ളത്തിന്റെ തണുപ്പും ശക്തിയും  കുട്ടികള്‍ ശരീരം കൊണ്ട് അനുഭവിച്ചു.ഏറെ സമയം അവര്‍ വെള്ളത്തില്‍ കളിച്ചുതിമിര്‍ത്തു.ഉച്ചയോടെ സംഘം മടങ്ങി.
കുട്ടികള്‍ക്ക് ഏന്നെന്നും ഓര്‍ത്തുവെക്കാനുള്ള അനുഭവം സമ്മാനിച്ചു ഈ പഠനയാത്ര.













No comments:

Post a Comment

സ്ക്കൂള്‍ കായികമേളയെ ആഘോഷമാക്കി കുട്ടികള്‍

സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള  അതിന്റെ മികവു...