Govt.U.P.School,Kuttur


ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍ 25 ചൊവാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും....... ......

Sunday, September 9, 2018

തെരഞ്ഞടുപ്പ് എന്ന പഠനാനുഭവം




 7.9.2018 വെള്ളിയാഴ്ച നടന്ന   സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് ശിശുകേന്ദ്രീകൃതവും പ്രക്രിയാബന്ധിതവുമായിരുന്നു.അതുകൊണ്ടുതന്നെ അത് കുട്ടികള്‍ക്ക്  വിലപ്പെട്ട പഠനാനുഭവമായി മാറി.




സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് കുട്ടികളുടെ പഠനത്തിനും വികാസത്തിനും എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്.സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാപ്രക്രിയകളും  പാലിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്.ഓരോ ക്ലാസിലേക്കുമുള്ള ക്ലാസ് ലീ‍ഡറേയും സ്ക്കൂള്‍ ലീഡറേയുമാണ് കുട്ടികള്‍ തെരഞ്ഞെടുക്കേണ്ടത്.ഒരു കുട്ടിക്ക് രണ്ട് വോട്ട്.

 തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെണ്ണി ഫലപ്രഖ്യാപനം വരെയുള്ള എല്ലാ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നുപോയി.മൂന്നാഴിചയോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണതതിനുള്ള അവസരം കുട്ടികള്‍ക്ക് കിട്ടി.സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം,നേതൃത്വഗുണം,സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രസംഗിക്കാനുള്ള അവസരം,കുട്ടികളും സ്ഥാനാര്‍ത്ഥികളുമായുള്ള സംവാദം,പോളിങ്ങ്   
ഉദ്യോഗസ്ഥരായും പോലീസുകാരായും പ്രവര്‍ത്തിക്കാനുള്ള അവസരം,വോട്ടുചെയ്യേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ചു ഓരോ ക്ലാസിലും കയറിയുള്ള പോളിങ്ങ് ഉദ്യോഗസ്ഥരുടെ ക്ലാസ്സ്,പോളി‍ങ്ങ് സാമഗ്രികളുടെ നിര്‍മ്മാണം..എന്നിങ്ങനെ വ്യത്യസ്തമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ കടന്നുപോയി.ജനാധിപത്യ സംവിധാനത്തെക്കുറിച്ച് അറിവ് പകരുന്നതോടൊപ്പം അത് കുട്ടികളില്‍ വ്യത്യസ്തമായ കഴിവുകള്‍ വളര്‍ത്തുന്നതിന്നും  ഏറെ ഗുണകരമായി.

 ആവേശകരമായ തെരഞ്ഞെടുപ്പില്‍ ഓരോ ക്ലാസിലേക്കുമുള്ള ക്ലാസ് ലീ‍ഡര്‍ക്കൊപ്പം സ്ക്കൂള്‍ ലീഡറായി ഏഴാം ക്ലസിലെ അഭിരാം.കെ യെ  തൊട്ടടുത്ത സ്ഥാനാര്‍ത്ഥി നന്ദനാ രാമചന്ദ്രനെക്കാള്‍ 17 വോട്ടിന്റെ ഭൂരിപക്ഷത്തില്‍  തെരഞ്ഞെടുത്തു.അഭിരാം.കെ ക്ക് 83 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നന്ദനാ രാമചന്ദ്രന് 66 വോട്ടുകള്‍ ലഭിച്ചു.മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ ദേവിക 26 വോട്ടുകള്‍ നേടി.






സ്ക്കൂള്‍ലീ‍ഡര്‍ അഭിരാം.കെ 




സ്ക്കൂള്‍ കായികമേളയെ ആഘോഷമാക്കി കുട്ടികള്‍

സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള  അതിന്റെ മികവു...