Govt.U.P.School,Kuttur


ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍ 25 ചൊവാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും....... ......

Saturday, September 22, 2018

ബലൂണ്‍ പീപ്പികൊണ്ടൊരു കച്ചേരി


അന്വേഷണാത്മക ശാസ്ത്രപഠനം 
ശാസ്ത്രക്ലാസില്‍ ആറാം ക്ലാസുകാര്‍ പരീക്ഷണം ചെയ്യുന്നതിന്റെ തിരക്കിലാണ്.നാലാം യൂണിര്രില്‍ ബലവും ചലനവും എന്ന പാഠഭാഗത്തില്‍ കമ്പനം ചെയ്യുമ്പോള്‍ ശബ്ദമുണ്ടാകുന്നു എന്ന ആശയവുമായി ബന്ധപ്പെട്ടാണ് പരീക്ഷണം. കുട്ടികള്‍ ബലൂണ്‍ പീപ്പി നിര്‍മ്മിച്ച് സംഗീതകച്ചേരി നടത്തി.







കറങ്ങും പങ്ക

ബലവും ചലനവും തമ്മിലുള്ള  ബന്ധം കണ്ടെത്തുകയാണ് കറങ്ങും പങ്ക നിര്‍മ്മിച്ച് കുട്ടികള്‍ 





 

കോളകളെ പ്രതിരോധിക്കാന്‍ ചെമ്പരത്തിപ്പൂക്കള്‍ മതിയാകും


കോളകളെ പ്രതിരോധിക്കാന്‍ ചെമ്പരത്തിപ്പൂക്കള്‍ മതിയാകും
പ്രവൃത്തിപരിയ ക്ലാസില്‍ ആറാം ക്ലാസുകാര്‍ ചെമ്പരത്തി സ്ക്വാഷ് ഉണ്ടാക്കി.രുചികരമായ,തികച്ചും പ്രകൃതിദത്തമായ ഈ പാനീയം ഉണ്ടാക്കിയതിലൂടെ കുട്ടികള്‍ പഠിച്ച പാഠം വലുതാണ്.കടകളില്‍ നിന്നും ലഭിക്കുന്ന ആരോഗ്യത്തിനു ഹാനികരമായ കോളപാനീയങ്ങളെ ചെമ്പരത്തിച്ചാറുകൊണ്ട് പ്രതിരോധിക്കാം എന്ന വലിയ പാഠം..





സ്ക്കൂള്‍ കായികമേള




ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍  25 ചൊവാഴ്ച നടക്കും.കുട്ടികളില്‍ കായകാഭിരുചി വളര്‍ത്തുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.


ഒന്നുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ റെഡ്,ബ്ലൂ,ഗ്രീന്‍ എന്നിങ്ങനെ മൂന്നു ഹൗസുകളാായി തിരിഞ്ഞാണ് മത്സരം.രാവിലെ ഒന്‍പത് മണിക്ക് അത് ലറ്റുകളുടെ  മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിക്കുന്ന മത്സരം വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കും.സ്ക്കൂള്‍ ഹെ‍‍ഡ്മാസ്റ്റര്‍
ശ്രീ.കെ.ടി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍  വാര്‍ഡ് മെമ്പര്‍ ശ്രീമതി.കെ പത്മാക്ഷി മേള ഉദ്ഘാടനം ചെയ്യും.എസ്.എം.സി.ചെയര്‍മാന്‍ ശ്രീ സന്തോഷ് പി.പി. സല്യൂട്ട് സ്വീകരിക്കും.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന ഈ കായികമേള വിജയകരമാക്കാന്‍ മുഴുവന്‍ രക്ഷിതാക്കളുടേയും  നാട്ടുകാരുടേയും  സഹകരണം ആവശ്യമാണെന്ന്  സ്ക്കൂള്‍ കായികാധ്യാപകന്‍ ശ്രീ.ബിജോയ് പറഞ്ഞു.




 

Saturday, September 15, 2018

മുറ്റത്തൊരു ഹിന്ദിമരം



ഹിന്ദിദിനത്തില്‍(14.9.2018)കുട്ടികള്‍ സ്ക്കൂള്‍ മുറ്റത്തെ മരത്തെ ഇങ്ങനെയായിരുന്നു അണിയിച്ചൊരുക്കിയത്.മരം നിമിഷങ്ങള്‍ക്കകം ഹിന്ദിമരമായി മാറി.അധ്യാപകര്‍ക്ക് കുട്ടികള്‍ സ്വന്തമായുണ്ടാക്കിയ ആശംസാകാര്‍ഡുകളും കൈമാറി.
ഏഴാം ക്ലാസുകാരായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.






 

ഹലോ ഇംഗ്ലീഷിലെ കലാപഠനം


ആറാം ക്ലാസിലെ ഇഗ്ലാീഷ് പാഠഭാഗത്ത് സിന്‍ഡ്രല്ലയുടെ മനോഹരമായ ഒരു കഥയുണ്ട്.കഥ പഠിക്കുന്നതിനിടയില്‍ കുട്ടികള്‍ സിന്‍ഡ്രല്ലയ്ക്ക് ഉടുപ്പും ആഭരണങ്ങളും ഉണ്ടാക്കി.ഭാഷാപഠനത്തെ കലാപ്രവര്‍ത്തനവുമായി എങ്ങനെ വിളക്കിച്ചേര്‍ക്കാം എന്നതിന് മികച്ച മാതൃകയായിരുന്നു സുമിത ടീച്ചറുടെ ക്ലാസിലെ ഈ പ്രവര്‍ത്തനം.






 

ക്ലാസ്സിലൊരു പാചകം



അഞ്ചാം ക്ലാസുകാര്‍ ക്ലാസില്‍ സാലഡ് ഉണ്ടാക്കി.പ്രവൃത്തി പരിചയ ക്ലാസിലാണ് ടീച്ചറും കുട്ടികളും ചേര്‍ന്ന് സാലഡ് ഉണ്ടാക്കിയത്.എങ്ങനെ  ഉണ്ടാക്കി എന്നതും അവര്‍ നോട്ടുപുസ്തകത്തില്‍ എഴുതി. ഇന്ന്  ഉച്ചഭക്ഷണത്തിന് അഞ്ചാം ക്ലാസുകാര്‍ക്ക് ഒരു വിഭവം കൂടി.തങ്ങളുണ്ടാക്കിയ സാലഡ് അവര്‍ സ്വാദോടെ കഴിച്ചു.




Sunday, September 9, 2018

തെരഞ്ഞടുപ്പ് എന്ന പഠനാനുഭവം




 7.9.2018 വെള്ളിയാഴ്ച നടന്ന   സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് ശിശുകേന്ദ്രീകൃതവും പ്രക്രിയാബന്ധിതവുമായിരുന്നു.അതുകൊണ്ടുതന്നെ അത് കുട്ടികള്‍ക്ക്  വിലപ്പെട്ട പഠനാനുഭവമായി മാറി.




സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് കുട്ടികളുടെ പഠനത്തിനും വികാസത്തിനും എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തത്.സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാപ്രക്രിയകളും  പാലിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്.ഓരോ ക്ലാസിലേക്കുമുള്ള ക്ലാസ് ലീ‍ഡറേയും സ്ക്കൂള്‍ ലീഡറേയുമാണ് കുട്ടികള്‍ തെരഞ്ഞെടുക്കേണ്ടത്.ഒരു കുട്ടിക്ക് രണ്ട് വോട്ട്.

 തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെണ്ണി ഫലപ്രഖ്യാപനം വരെയുള്ള എല്ലാ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നുപോയി.മൂന്നാഴിചയോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണതതിനുള്ള അവസരം കുട്ടികള്‍ക്ക് കിട്ടി.സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം,നേതൃത്വഗുണം,സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രസംഗിക്കാനുള്ള അവസരം,കുട്ടികളും സ്ഥാനാര്‍ത്ഥികളുമായുള്ള സംവാദം,പോളിങ്ങ്   
ഉദ്യോഗസ്ഥരായും പോലീസുകാരായും പ്രവര്‍ത്തിക്കാനുള്ള അവസരം,വോട്ടുചെയ്യേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ചു ഓരോ ക്ലാസിലും കയറിയുള്ള പോളിങ്ങ് ഉദ്യോഗസ്ഥരുടെ ക്ലാസ്സ്,പോളി‍ങ്ങ് സാമഗ്രികളുടെ നിര്‍മ്മാണം..എന്നിങ്ങനെ വ്യത്യസ്തമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ കടന്നുപോയി.ജനാധിപത്യ സംവിധാനത്തെക്കുറിച്ച് അറിവ് പകരുന്നതോടൊപ്പം അത് കുട്ടികളില്‍ വ്യത്യസ്തമായ കഴിവുകള്‍ വളര്‍ത്തുന്നതിന്നും  ഏറെ ഗുണകരമായി.

 ആവേശകരമായ തെരഞ്ഞെടുപ്പില്‍ ഓരോ ക്ലാസിലേക്കുമുള്ള ക്ലാസ് ലീ‍ഡര്‍ക്കൊപ്പം സ്ക്കൂള്‍ ലീഡറായി ഏഴാം ക്ലസിലെ അഭിരാം.കെ യെ  തൊട്ടടുത്ത സ്ഥാനാര്‍ത്ഥി നന്ദനാ രാമചന്ദ്രനെക്കാള്‍ 17 വോട്ടിന്റെ ഭൂരിപക്ഷത്തില്‍  തെരഞ്ഞെടുത്തു.അഭിരാം.കെ ക്ക് 83 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നന്ദനാ രാമചന്ദ്രന് 66 വോട്ടുകള്‍ ലഭിച്ചു.മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ ദേവിക 26 വോട്ടുകള്‍ നേടി.






സ്ക്കൂള്‍ലീ‍ഡര്‍ അഭിരാം.കെ 




Sunday, September 2, 2018

സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പിന് ബാലറ്റ് പേപ്പറുകള്‍ ഒരുങ്ങി


ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ്.ക്ലാസ്സ് ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ക്കും സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേരത്തെ ചിഹ്നങ്ങള്‍ അനുവദിച്ചിരുന്നു.

അതോടെ തെരഞ്ഞെടുപ്പ് പ്രചരണം സജീവമായി.ഇന്നലെ ബാലറ്റ് പേപ്പറുകളുടെ മാതൃകകള്‍ പുറത്തു വിട്ടു.7.9.2018 വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.കുട്ടികള്‍ നല്ല ആവേശത്തിലാണ്.




 

ദുരിതബാധിതര്‍ക്ക് വീണ്ടും സഹായം


പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കുറ്റൂര്‍ സ്ക്കൂള്‍ സ്റ്റാഫിന്റെ വകയായി 5000രൂപയുടെ വസ്ത്രങ്ങള്‍ അടങ്ങിയ കിറ്റ് സംഭാവന ചെയ്തു.
പ‍ഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ഷൈനിബിജേഷും പ‍ഞ്ചായത്ത് സിക്രട്ടറിയും ചേര്‍ന്ന് കിറ്റ് ഏറ്റുവാങ്ങി.

 

 

 

സ്ക്കൂള്‍ കായികമേളയെ ആഘോഷമാക്കി കുട്ടികള്‍

സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള  അതിന്റെ മികവു...