Govt.U.P.School,Kuttur


ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍ 25 ചൊവാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും....... ......

Wednesday, August 22, 2018

ദുരിതബാധിതര്‍ക്ക് കുട്ടികളുടെ ഒരു കൈ സഹായം...!!!


പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കുറ്റൂര്‍ സ്ക്കൂള്‍ കുട്ടികളുടെ വകയായി

 പത്ത് ക്വിന്റല്‍ അരി ഇന്നലെ കണ്ണൂര്‍ ജില്ലാ കലക്ടറെ ഏല്‍പ്പിച്ചു.




പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കുറ്റൂര്‍ സ്ക്കൂള്‍ കുട്ടികളുടെ ഒരു കൈ സഹായം.
ഓണത്തിന് ഓരോരുത്തര്‍ക്കും ലഭിച്ച  അഞ്ചു കി.ഗ്രാം സ്പെഷ്യല്‍ അരി ദുരിതാശ്വാസക്യാമ്പിലേക്ക് സംഭാവന ചെയ്യാന്‍ കുട്ടികളും രക്ഷിതാക്കളും തീരുമാനിച്ചതിലൂടെ സ്ക്കൂള്‍ മാതൃകയായി..


ഇന്നലെ സ്ക്കൂളിലെത്തി അരി കൈപ്പറ്റിയതായി രജിസ്റ്ററില്‍ ഒപ്പുവെച്ച് അത് ദുരിതാശ്വാസക്യാമ്പിലേക്ക് സംഭാവന ചെയ്യാന്‍ കുട്ടികളും രക്ഷിതാക്കളും തീരുമാനിക്കുകയായിരുന്നു.ആകെ പത്ത് ക്വിന്റല്‍ അരിയാണ് കണ്ണൂര്‍ ജില്ലാ കലക്ടറെ ഇന്നലെത്തന്നെ ഏല്‍പ്പിച്ചത്.

എസ്.എം.സി.ചെയര്‍മാന്‍ സന്തോഷ്.കെ.പി.മദര്‍ പിടിഎ പ്രസിഡണ്ട് മിനിമോള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 



Friday, August 17, 2018

അവിസ്മരണീയം ഈ സ്വാതന്ത്ര്യദിനാഘോഷം


കുറ്റൂര്‍ ഗവ.യു.പി.സ്ക്കൂള്‍ ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷവും എന്‍ഡോവ്മെന്റ് വിതരണവും എല്‍ എസ് എസ്,യു എസ് എസ്,എസ് എസ് എല്‍ സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും
 2018ആഗസ്ത് 15  ബുധനാഴ്ച നടന്നു.


 പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ശ്രീ.സത്യപാലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.കെ പത്മാക്ഷി അധ്യക്ഷയായിരുന്നു.
ബ്ലോക്ക് പ‍ഞ്ചായത്ത് മെമ്പര്‍ ശ്രീമതി.കെ ജിഷ,പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി.ഷൈനി ബിജേഷ്, വാര്‍ഡ് മെമ്പര്‍ ശ്രീമതി.പി,പി.സിന്ധു,എസ്.എം.സി ചെയര്‍മാന്‍ കെ.പി.സന്തോഷ്,മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.മിനിമോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രീമതി.പി.വി.ഗീത സ്വഗതവും ശ്രീ കെ.സക്കറിയ നന്ദിയും പറഞ്ഞു.തുടര്‍ന്നു കുട്ടികളുടെ വിവധ പരിപാടികള്‍ അരങ്ങേറി.
തുടര്‍ന്ന് പായസ വിതരണം നടന്നു.



അസംബ്ലി



മാസ് ഡ്രില്‍



എന്‍ഡോവ്മെന്റ് വിതരണവും എല്‍ എസ് എസ്,യു എസ് എസ്,എസ് എസ് എല്‍ സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും




ഓരോ ക്ലാസിന്റേയും ദേശഭക്തി ഗാനാലാപനം



പതാക നിര്‍മ്മാണം







ക്വിസ് മത്സരം





 പായസ വിതരണം





Monday, August 13, 2018

Meet the Candidate


കുട്ടികളുടെ വിവിധ തരത്തിലുള്ള കഴിവുകള്‍ വളര്‍ത്താനായിരിക്കണം സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍



 സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്റെ  ഭാഗമായി ഇന്ന് സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ Meet the Candidate പരിപാടി നടന്നു.സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരോട് സംവദിക്കാനുള്ള അവസരമായിരുന്നു അത്.'എന്നെ വിജയിപ്പിക്കുകയാണെങ്കില്‍ ഞാന്‍ സ്ക്കൂളിനുവേണ്ടി എന്തൊക്കെ ചെയ്യും' എന്ന് സ്ഥാനാര്‍ത്ഥികളായ ദേവിക,നന്ദന,അഭിറാം എന്നിവര്‍ വിശദീകരിച്ചു.തുടര്‍ന്ന് വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥികളോട് ചോദ്യങ്ങള്‍ ചോദിച്ചു.സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍ നവനീത് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.കുട്ടികള്‍ക്ക് പൊതുവേദിയില്‍ സംസാരിക്കാനുള്ള ആത്മവിശ്വാസം വളര്‍ത്താന്‍ ഈ പരിപാടി ഏറെ പ്രയോജനപ്പെട്ടു.




 

Sunday, August 12, 2018

സ്വാതന്ത്ര്യദിനാഘോഷം

മാന്യരെ,
കുറ്റൂര്‍ ഗവ.യു.പി.സ്ക്കൂള്‍ ഈ വര്‍ഷത്തെ സ്വതന്ത്ര്യദിനാഘോഷവും എന്‍ഡോവ്മെന്റ് വിതരണവും എല്‍ എസ് എസ്,യു എസ് എസ്,എസ് എസ് എല്‍ സി ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും
 2018ആഗസ്ത് 15  ബുധനാഴ്ച രാവിലെ 9.30 ന് നടക്കും. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ശ്രീ.സത്യപാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.മുഴുവന്‍ രക്ഷിതാക്കളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


പരിപാടിയുടെ വിശദാംശങ്ങളടങ്ങിയ നോട്ടീസ്.

Saturday, August 4, 2018

നാടിനെ അറിയാന്‍..


നാടിനെ അറിയാനുള്ള ഈ പഠനയാത്ര സ്വന്തം പ്രദേശത്തിന്റെ  സൗന്ദര്യവും ജലസമൃദ്ധിയും നേരിട്ടറിയാന്‍  കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടു.


സ്വന്തം നാടിനെ അറിയുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള  ഫീല്‍ഡ് ട്രിപ്പുകളില്‍ ഒന്നാമത്തേതായിരുന്നു കാരക്കുണ്ട്  വെള്ളച്ചാട്ടത്തെക്കുറിച്ചറിയാനുള്ള പഠനയാത്ര.സ്ക്കൂളില്‍നിന്നും ഏതാണ്ട് പതിനഞ്ചു മിനുട്ട് നേരത്തെ ബസ്സ് യാത്രയുണ്ട് കാരക്കുണ്ടിലേക്ക്. പാണത്തൂര്‍ റോഡിലെ പറവൂരിലാണ് കാരക്കുണ്ട് വെള്ളച്ചാട്ടം.


 4.8.2018 ശനിയാഴ്ച യായിരുന്നു യാത്ര.കുട്ടികളുടെ അധ്യയനദിവസം നഷ്ടപ്പെടേണ്ട എന്നു കരുതിയായിരുന്നു ശനിയാഴ്ച ദിവസം തിരഞ്ഞെടുത്തത്. ഏഴാം ക്ലാസിലെ  കുട്ടികളും അധ്യാപികമാരും പി.ടി.എ അംഗങ്ങളുമായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്.പ്രദേശത്തെ ജലസ്രോതസ്സകളുടെ സമൃദ്ധി നേരിട്ടറിയാന്‍ കുട്ടികള്‍ക്ക് ഈ യാത്ര ഏറെ പ്രയോജനപ്പെട്ടു.


ഉയത്തിലുള്ള മലനിരയില്‍ നിന്നും പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം അതി മനോഹരമാണ്.അതിന്റെ  ശബ്ദവും അകലേക്കു തെറിച്ചുവീഴുന്ന വെള്ളത്തുള്ളികളുടെ ഭംഗിയും കുട്ടികളെ ഏറെ ആകര്‍ഷിച്ചു. ആ ജലസമൃദ്ധിയിലേക്ക് കുട്ടികള്‍ എടുത്തുചാടി.വെള്ളത്തിന്റെ തണുപ്പും ശക്തിയും  കുട്ടികള്‍ ശരീരം കൊണ്ട് അനുഭവിച്ചു.ഏറെ സമയം അവര്‍ വെള്ളത്തില്‍ കളിച്ചുതിമിര്‍ത്തു.ഉച്ചയോടെ സംഘം മടങ്ങി.
കുട്ടികള്‍ക്ക് ഏന്നെന്നും ഓര്‍ത്തുവെക്കാനുള്ള അനുഭവം സമ്മാനിച്ചു ഈ പഠനയാത്ര.













SMCക്ക് പുതിയ നേതൃത്വം


2018-19 വര്‍ഷത്തെ SMC ജനറല്‍ബോഡിയോഗം ആഗസ്ത് 3  വെള്ളിയാഴ്ച നടന്നു.എസ്.എം.സി. ചെയര്‍മാന്‍ ശ്രീ.ഗണേശന്‍ അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.അബ്ലോക്ക് പ‍‍ഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറി ചെയര്‍ പേഴ്സന്‍ ശ്രീമതി.ലക്ഷിമിക്കുട്ടി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി.പത്മാക്ഷി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


 എസ് ആര്‍ ജി. കണ്‍വീനര്‍ ശ്രീമതി. മിനി സ്ക്കൂള്‍  പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രവര്‍ത്തനറിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടന്നു.2017-18 വര്‍ഷത്തെ വരവുചെലവു കണക്ക് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.എം.സി. ചെയര്‍മാനായി ശ്രീ.സന്തോഷ് കെ.പി.യും വൈസ് ചെയര്‍മാനായി ശ്രീ.വിനോദും എം.പി.ടി.എ പ്രസി‍ഡണ്ടായി ശ്രീമതി.മിനിമോളും തെരഞ്ഞെടുക്കപ്പെട്ടു.



 
    എസ്.എം.സി. ചെയര്‍മാന്‍
                                  ശ്രീ.സന്തോഷ് കെ.പി.


                              എം.പി.ടി.എ പ്രസി‍ഡണ്ട്

                                   ശ്രീമതി.മിനിമോള്‍


Wednesday, August 1, 2018

SMC ജനറല്‍ബോഡിയോഗം

 

 

SMC ജനറല്‍ബോഡിയോഗം ആഗസ്ത് 3  വെള്ളിയാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.മുഴുവന്‍ രക്ഷിതാക്കളും യോഗത്തില്‍ ക്യത്യസമയത്തുതന്നെ ഹാജരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.....

 

 

സ്ക്കൂള്‍ കായികമേളയെ ആഘോഷമാക്കി കുട്ടികള്‍

സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള  അതിന്റെ മികവു...