Govt.U.P.School,Kuttur


ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍ 25 ചൊവാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും....... ......

Saturday, July 28, 2018

ക്ലാസ്സുമുറിയിലെ നാടകം



ക്ലാസ്സുമുറിയില്‍  നാടകം കളിക്കുമ്പോള്‍  കുട്ടികള്‍ അവരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ സ്വയം തിരിച്ചറിയുന്നു.കുട്ടികളുടെ ഭാഷാരപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ ഇതിലും മികച്ച ടൂള്‍ ഇല്ല. 


ക്ലാസ്സുമുറിയിലെ നാടകം കുട്ടികളുടെ  സ്വയം പഠനമാണ്. അതിന്റെ ഓരോ അവതരണവും പാഠഭാഗത്തിന്റെ ആഴത്തിലുള്ള വായനയാണ്.അത് അവര്‍ സംഘമായിതിരിഞ്ഞ് നിമിഷനേരം കൊണ്ട് രൂപപ്പെടുത്തിയെടുക്കും.അവിടെ മുന്‍കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റില്ല.സംഭാഷണങ്ങള്‍ തല്‍സമയം രൂപ്പെടുത്തുന്നു.അതു കൊണ്ട് ഓരോ അവതരണത്തിലും നാടകം മാറിക്കൊണ്ടിരിക്കും.

ക്ലാസില്‍ അപ്പോള്‍ കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് അവര്‍ രംഗസജ്ജീകരണം നടത്തും.അവിടെ   അഭിനേതാക്കളും കാഴ്ചക്കാരും കുട്ടികള്‍ തന്നെ.ക്ലാസിലെ മുഴുവന്‍ കുട്ടികളുടെ അതില്‍ പങ്കാളികളാകുന്നു. കുട്ടികളുടെ ഭാഷാരപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ ഇതിലും മികച്ച ടൂള്‍ ഇല്ല. ക്ലാസ്സുമുറിയില്‍  നാടകം കളിക്കുമ്പോള്‍  കുട്ടികള്‍ അവരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ സ്വയം തിരിച്ചറിയുന്നു.

ഏഴാം ക്ലാസുകാര്‍ ഇംഗ്ലീഷ് ക്ലാസില്‍  How far is the River?എന്ന കഥ  അവതരിപ്പിക്കുന്നു.  







Wednesday, July 25, 2018

ചാന്ദ്രദിനം


സ്ക്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ നേത്യത്വത്തില്‍ ചാന്ദ്രദിനം വിവിധ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചുമര്‍പത്രങ്ങള്‍ ഓരോ ക്ലാസിലും തയ്യാറാക്കി.ഇവയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. ക്ലാസു തലത്തില്‍ ക്വിസ് നടത്തി.പിന്നീട് സ്ക്കൂള്‍ തലത്തില്‍ ഐടി അധിഷ്ടിത ക്വിസ് നടത്തി.




  ഐടി അധിഷ്ടിത ക്വിസ്



  
പ്രദര്‍ശനം





 

Sunday, July 22, 2018

നാട്ടില്‍ വായനശാല തുടങ്ങാന്‍ മുന്നിട്ടിറങ്ങി കുറ്റൂര്‍ സ്ക്കൂളിലെ കുട്ടികള്‍


നാട്ടില്‍ വായനശാല എന്ന ആവശ്യവുമായി കുറ്റൂര്‍ സ്ക്കൂളിലെ കുട്ടികള്‍ കുറ്റൂര്‍-എരമം പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി.


വായന പക്ഷാരചരണത്തിന്റെ ഭാഗമായി, ഏഴാം ക്ലാസിലെ കുട്ടികള്‍ കുറ്റൂര്‍ സാംസ്ക്കാരിക നിലയത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാല സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ ശോചനിയവസ്ഥ കുട്ടികള്‍ നേരിട്ട് മനസ്സിലാക്കുകയുണ്ടായി.ആവശ്യത്തിന്‍ പുസ്കകങ്ങളോ വായനക്കാരോ ഇല്ലാത്ത പ്രസ്തുത ലൈബ്രറി നവീകരിക്കേണ്ടതാണെന്ന ആവശ്യത്തിലേക്ക് കുട്ടികള്‍ അങ്ങനെയാണ് എത്തിച്ചേരുന്നത്.മികച്ച് വായനക്കാരുള്ള സ്ക്കൂളിലെ കുട്ടികള്‍ക്ക് ആശ്രയിക്കാന്‍ ഈ പ്രദേശത്ത് മറ്റു ലൈബ്രറികളില്ല.പഠനം സാമൂഹ്യഇടപെടലായി മാറുന്നതിന്റെ മികച്ച ഉദാഹരണമാണ് കുട്ടികളുടെ ഇടപെടല്‍.

കുട്ടികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.സത്യാഭാമ ഉറപ്പു നല്‍കി.





Saturday, July 21, 2018

കുറ്റൂര്‍ സ്ക്കൂള്‍ ഫുട്ബോള്‍ ലഹരിയില്‍


കുറ്റൂര്‍ സ്ക്കൂളിലെ കുട്ടികള്‍ ഫുട്ബോള്‍ ലഹരിയിലാണ്.കഴിഞ്ഞ രണ്ടുമൂന്നാഴ്ചകളിലായി വിവിധ ക്ളാസുകള്‍ തമ്മില്‍ ആവേശകരമായ ഫുട്ബോള്‍ മത്സരം നടക്കുകയാണ്.വേള്‍ഡ് കപ്പിന്റെ പശ്ചാത്തലം കൂടി ആകുമ്പോള്‍ ആവേശം കൂടും.ഇവിടെ കുറ്റൂര്‍ സ്ക്കൂള്‍ വേള്‍ഡ് കപ്പിനുവേണ്ടിയാണ് മത്സരം.


 ഓരോ ക്ളാസും ഓരോ രാജ്യമാണ്.ഈ രാജ്യങ്ങള്‍ തമ്മിലാണ് മത്സരം.ഓരോ രാജ്യത്തിന്റെയും ആരാധാകരും സജീവമായി രംഗത്തുണ്ട്.എല്ലാ ദിവസവും വൈകുന്നേരം അവസാന പിരീയഡിലാണ് കളി.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ (VI A) ഇംഗ്ലണ്ടിനെ(VII B) രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.







Friday, July 20, 2018

പഠനം നേരനുഭവമാകുമ്പോള്‍ ....


പഠനം നേരനുഭവമാകുമ്പോഴാണ് അത് കുട്ടികളുടെ മനസ്സില്‍ എന്നെന്നും നിലനല്‍ക്കുക

 

 പഠനം നേരനുഭവമാകുമ്പോഴാണ് അത് കുട്ടികളുടെ മനസ്സില്‍ എന്നെന്നും നിലനല്‍ക്കുക.കഴിഞ്ഞ ആഴ്ച സ്ക്കുള്‍ സയന്‍സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ field trip കുട്ടികള്‍ക്ക് പുതിയ അനുഭവമായിരുന്നു.ഏഴാം ക്ളാസ് സയന്‍സിലെ ഒന്നാം യൂണിറ്റില്‍ grafting,budding എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനുണ്ട്.ഇത് ചെയ്യുന്നത് എങ്ങനെയാണെന്ന് നേരിട്ട് കണ്ടുമനസ്സിലാക്കാനായിരുന്നു കുട്ടികള്‍ സ്ക്കൂളിനടുത്തുള്ള തേക്കിന്‍ കാട്ടില്‍ കൃഷി നേഴ്സറി സന്ദര്‍ശിച്ചത്.നേഴ്സറി ഉടമ ബെന്നിച്ചേട്ടന്‍ കുട്ടികള്‍ക്ക് ഇതു ചെയ്യുന്ന രീതി കാണിച്ചു കൊടുത്തു.ഇങ്ങനെ ചെയ്തെടുത്ത് വിവിധ സസ്യങ്ങളെ പരിചയപ്പെടുത്തി.
കഴിഞ്ഞ ആഴ്ച സ്ക്കുള്‍ സയന്‍സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ field trip കുട്ടികള്‍ക്ക് പുതിയ അനുഭവമായിരുന്നു.ഏഴാം ക്ളാസ് സയന്‍സിലെ ഒന്നാം യൂണിറ്റില്‍ grafting,budding എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനുണ്ട്.ഇത് ചെയ്യുന്നത് എങ്ങനെയാണെന്ന് നേരിട്ട് കണ്ടുമനസ്സിലാക്കാനായിരുന്നു കുട്ടികള്‍ സ്ക്കൂളിനടുത്തുള്ള തേക്കിന്‍ കാട്ടില്‍ കൃഷി നേഴ്സറി സന്ദര്‍ശിച്ചത്.നേഴ്സറി ഉടമ ബെന്നിച്ചേട്ടന്‍ കുട്ടികള്‍ക്ക് ഇതു ചെയ്യുന്ന രീതി കാണിച്ചു കൊടുത്തു.ഇങ്ങനെ ചെയ്തെടുത്ത് വിവിധ സസ്യങ്ങളെ പരിചയപ്പെടുത്തി.







സ്ക്കൂള്‍ കായികമേളയെ ആഘോഷമാക്കി കുട്ടികള്‍

സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള  അതിന്റെ മികവു...