Govt.U.P.School,Kuttur


ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍ 25 ചൊവാഴ്ച രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും....... ......

Tuesday, October 2, 2018

സ്ക്കൂള്‍ കായികമേളയെ ആഘോഷമാക്കി കുട്ടികള്‍



സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള  അതിന്റെ മികവുറ്റ സംഘാടനം കൊണ്ട് ശ്രദ്ധേയമായി.


സെപ്തംബര്‍ 26ാംതീയ്യതി വെള്ളിയാഴ്ച രാവിലെ അത് ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റോടെ കായികമേള ആരംഭിച്ചു.സ്ക്കൂള്‍ ഹെ‍‍ഡ്മാസ്റ്റര്‍
ശ്രീ.ടി.കെ.ഉണ്ണികൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു.എസ്.എം.സി.വൈസ് ചെയര്‍മാന്‍ ശ്രീ.വിനു സല്യൂട്ട് സ്വീകരിച്ചു.MPTA  പ്രസിഡണ്ട് മിനിമോള്‍ ആസംസകള്‍ നേര്‍ന്നു.സ്ക്കൂള്‍ ലീഡര്‍ അഭിരാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ അരങ്ങേറി.



ഒന്നുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ റെഡ്,ബ്ലൂ,ഗ്രീന്‍ എന്നിങ്ങനെ മൂന്നു ഹൗസുകളായി തിരിഞ്ഞായിരുന്നു  മത്സരം.പല കുട്ടികളും കാണികളെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.  വാശിയേറിയ മത്സരത്തില്‍ 164 പോയന്റുനേടി റെ‍ഡ് ഹൗസ് ഒന്നാം സ്ഥാനത്ത് എത്തി സ്ക്കൂളിന്റെ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 152പോയന്റുനേടിയ ബ്ലൂ ഹൗസിനാണ് രണ്ടാം സ്ഥാനം.128 പോയന്റുനേടിക്കൊണ്ട് ഗ്രീന്‍ ഹൗസ് മൂന്നാം സ്ഥാനത്ത് എത്തി.

  മൈതാനത്ത് പന്തലൊരുക്കിയും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയും കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കിയും കുടിവെള്ളം വിതരണം ചെയ്തും കുട്ടികളെ പ്രത്സാഹിപ്പിച്ചും SMC MPTA അംഗങ്ങള്‍ മേളയുടെ ഭാഗമായി.









Saturday, September 22, 2018

ബലൂണ്‍ പീപ്പികൊണ്ടൊരു കച്ചേരി


അന്വേഷണാത്മക ശാസ്ത്രപഠനം 
ശാസ്ത്രക്ലാസില്‍ ആറാം ക്ലാസുകാര്‍ പരീക്ഷണം ചെയ്യുന്നതിന്റെ തിരക്കിലാണ്.നാലാം യൂണിര്രില്‍ ബലവും ചലനവും എന്ന പാഠഭാഗത്തില്‍ കമ്പനം ചെയ്യുമ്പോള്‍ ശബ്ദമുണ്ടാകുന്നു എന്ന ആശയവുമായി ബന്ധപ്പെട്ടാണ് പരീക്ഷണം. കുട്ടികള്‍ ബലൂണ്‍ പീപ്പി നിര്‍മ്മിച്ച് സംഗീതകച്ചേരി നടത്തി.







കറങ്ങും പങ്ക

ബലവും ചലനവും തമ്മിലുള്ള  ബന്ധം കണ്ടെത്തുകയാണ് കറങ്ങും പങ്ക നിര്‍മ്മിച്ച് കുട്ടികള്‍ 





 

കോളകളെ പ്രതിരോധിക്കാന്‍ ചെമ്പരത്തിപ്പൂക്കള്‍ മതിയാകും


കോളകളെ പ്രതിരോധിക്കാന്‍ ചെമ്പരത്തിപ്പൂക്കള്‍ മതിയാകും
പ്രവൃത്തിപരിയ ക്ലാസില്‍ ആറാം ക്ലാസുകാര്‍ ചെമ്പരത്തി സ്ക്വാഷ് ഉണ്ടാക്കി.രുചികരമായ,തികച്ചും പ്രകൃതിദത്തമായ ഈ പാനീയം ഉണ്ടാക്കിയതിലൂടെ കുട്ടികള്‍ പഠിച്ച പാഠം വലുതാണ്.കടകളില്‍ നിന്നും ലഭിക്കുന്ന ആരോഗ്യത്തിനു ഹാനികരമായ കോളപാനീയങ്ങളെ ചെമ്പരത്തിച്ചാറുകൊണ്ട് പ്രതിരോധിക്കാം എന്ന വലിയ പാഠം..





സ്ക്കൂള്‍ കായികമേള




ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള സെപതംബര്‍  25 ചൊവാഴ്ച നടക്കും.കുട്ടികളില്‍ കായകാഭിരുചി വളര്‍ത്തുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം.


ഒന്നുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ റെഡ്,ബ്ലൂ,ഗ്രീന്‍ എന്നിങ്ങനെ മൂന്നു ഹൗസുകളാായി തിരിഞ്ഞാണ് മത്സരം.രാവിലെ ഒന്‍പത് മണിക്ക് അത് ലറ്റുകളുടെ  മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിക്കുന്ന മത്സരം വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കും.സ്ക്കൂള്‍ ഹെ‍‍ഡ്മാസ്റ്റര്‍
ശ്രീ.കെ.ടി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍  വാര്‍ഡ് മെമ്പര്‍ ശ്രീമതി.കെ പത്മാക്ഷി മേള ഉദ്ഘാടനം ചെയ്യും.എസ്.എം.സി.ചെയര്‍മാന്‍ ശ്രീ സന്തോഷ് പി.പി. സല്യൂട്ട് സ്വീകരിക്കും.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന ഈ കായികമേള വിജയകരമാക്കാന്‍ മുഴുവന്‍ രക്ഷിതാക്കളുടേയും  നാട്ടുകാരുടേയും  സഹകരണം ആവശ്യമാണെന്ന്  സ്ക്കൂള്‍ കായികാധ്യാപകന്‍ ശ്രീ.ബിജോയ് പറഞ്ഞു.




 

Saturday, September 15, 2018

മുറ്റത്തൊരു ഹിന്ദിമരം



ഹിന്ദിദിനത്തില്‍(14.9.2018)കുട്ടികള്‍ സ്ക്കൂള്‍ മുറ്റത്തെ മരത്തെ ഇങ്ങനെയായിരുന്നു അണിയിച്ചൊരുക്കിയത്.മരം നിമിഷങ്ങള്‍ക്കകം ഹിന്ദിമരമായി മാറി.അധ്യാപകര്‍ക്ക് കുട്ടികള്‍ സ്വന്തമായുണ്ടാക്കിയ ആശംസാകാര്‍ഡുകളും കൈമാറി.
ഏഴാം ക്ലാസുകാരായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.






 

സ്ക്കൂള്‍ കായികമേളയെ ആഘോഷമാക്കി കുട്ടികള്‍

സ്കൂളിന്റെ ചരിത്രത്തിലെ ആദ്യ കായികമേളയെ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍.സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അണിനിരന്ന മേള  അതിന്റെ മികവു...